Nadapuram Sree MahaVishnu Temple

Nadapuram Sree MahaVishnu Temple

227 3 Religious Organization

0496 2553370

Avolam, Vadakara, India - 673504

Is this your Business ? Claim this business

Reviews

Overall Rating
5

3 Reviews

5
100%
4
0%
3
0%
2
0%
1
0%

Write Review

150 / 250 Characters left


Questions & Answers

150 / 250 Characters left


About Nadapuram Sree MahaVishnu Temple in Avolam, Vadakara

കോഴിക്കോട് ജില്ലയിൽ വടകര താലൂക്കിൽ നാദാപുരം ടൗണിൽ നിന്നും തലശ്ശേരി സംസ്ഥാനപാതയിൽ സുമാർ 2 കി. മി ദൂരത്തായി ക്ഷേത്രം സ്ഥിതിചെയ്യുന്നു. കടത്തനാട്ടിലെ പ്രശസ്‌തമായ കേളോത്ത്കോവിലകം വകയായിരുന്ന, വർഷങ്ങൾക് മുൻപ് നശിച്ചുപോയ ക്ഷേത്രം 1990ടുകൂടിയാണ് പുനർനിർമ്മാണപ്രവർത്തനങ്ങൾ ആരംഭിച്ചത്. തച്ചു ശാസ്ത്രവിധിപ്രകാരം നിർമ്മിച്ച് കൊല്ലവർഷം 1183 മേടം 24(2008 മെയ് 7) ബുധനാഴ്ച രാവിലെ 7.30 നും 8.35 നും ഇടയിലുള്ള ശുഭമുഹൂർത്തത്തിൽ പുനർപ്രതിഷ്ഠനടത്തി . മുഖ്യപ്രതിഷ്ഠയായ മഹാവിഷ്ണുവിനുപുറമേ ഉപദേവതാപ്രതിഷ്ഠകളായ ദുർഗ,ഗണപതി,ശാസ്താവ്, എന്നീമൂർത്തികളും നാഗസങ്കൽപ്പം, ബ്രഹ്മ്മ രക്ഷസ്സ് എന്നിവയും ഉണ്ട്. തന്ത്രി ഏറാഞ്ചേരി ഇല്ലത്തു ഡോ: ജയൻ നമ്പൂ തിരിപ്പാടിന്റ്റെ നിർദ്ദേശങ്ങൾക്കനുസരിച്ചു മേൽശാന്തി നീർമജ്ജയെ രാധാകൃഷ്ണഭട്ട് നിത്യ പൂജകൾ നിർവഹിക്കുന്ന ക്ഷേത്രത്തിൽ മേടമാസത്തിലെ രോഹിണിനാളിൽ പ്രതിഷ്ഠദിനം സമുചിതമായി ആഘോഷിക്കുന്നു. പ്രത്യേക ശ്രീകോവിൽ നിർമിച്ചു കൊല്ലവർഷം 1190 മേടം 9 (2015 ഏപ്രിൽ 23) വ്യാഴാഴ്ച പുലർച്ചെ 2.30 നും 3.30 നും ഇടയിലുള്ള ശുഭമുഹൂർത്തത്തിൽ ക്ഷേത്രമതിൽകെട്ടിനു പുറത്തു വടക്കു പടിഞ്ഞാറ് ഭാഗത്തായി കിരാതമൂർത്തി പ്രതിഷ്ഠനടത്തി . തിരുവോണം ,വിഷു, എന്നിവ സമുചിതമായി ആഘോഷിക്കുന്ന ക്ഷേത്രത്തിൽ നവരാത്രി പ്രധാനആഘോഷമാണ് . ക്ഷേത്രത്തിൽ ക്ഷേത്രസമിതികൂടാതെ മാതൃസമിതി , ശ്രീകൃഷ്ണഭജനസമിതി, യുവചൈതന്യ സാംസ്കാരിക സമിതി , നവചൈതന്യ ബാലസമിതി എന്നിവയും പ്രവർത്തിക്കുന്നു. എല്ല വ്യാഴാഴ്ചദിവസങ്ങളിലും സന്ധ്യയ്ക് സത്‌സംഗും മലയാളമാസം ആദ്യ വ്യാഴാഴ്ച പ്രസാദഊട്ടും ഉണ്ട്.

Popular Business in vadakara By 5ndspot

© 2024 FindSpot. All rights reserved.