Directorate of Social Justice, Kerala

Directorate of Social Justice, Kerala

6235 9 Government Organization

0471-2306040 swdkerala@gmail.com sjd.kerala.gov.in

PMG, Trivandrum, India - 695033

Is this your Business ? Claim this business

Reviews

Overall Rating
5

9 Reviews

5
100%
4
0%
3
0%
2
0%
1
0%

Write Review

150 / 250 Characters left


Questions & Answers

150 / 250 Characters left


About Directorate of Social Justice, Kerala in PMG, Trivandrum

ക്ഷേമരാഷ്ട്രം എന്ന സങ്കല്പത്തെ അടിസ്ഥാനമാക്കി സമൂഹത്തില്‍ അവശത അനുഭവിക്കുന്ന എല്ലാവര്‍ക്കും നീതി ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ 1975 സെപ്റ്റംബര്‍ 9 മുതലാണ് സംസ്ഥാനത്ത് സാമൂഹ്യ നീതി വകുപ്പ് പ്രവര്‍ത്തനമാരംഭിച്ചത്.
അവശത അനുഭവിക്കുന്ന സ്ത്രീകള്‍ , ശേഷികളില്‍ അസമാനതകള്‍ ഉള്ളവര്‍ , മാനസികമായി ബുദ്ധിമുട്ടുകള്‍ നേരിടുന്നവര്‍ , കുട്ടികള്‍ , അഗതികള്‍, അനാഥര്‍ , അവഗണന അനുഭവിക്കുന്ന കുട്ടികള്‍ , സാമൂഹികമായി വേര്‍തിരിക്കപ്പെട്ടവര്‍ , തുടങ്ങിയവര്‍ക്കുവേണ്ടിയുള്ള ക്ഷേമപ്രവര്‍ത്തനങ്ങളും സേവനങ്ങളും വകുപ്പിനുകീഴില്‍ ആവിഷ്ക്കരിച്ച് നടപ്പിലാക്കി വരുന്നു.
പ്രായമേറിയവര്‍ക്കും വൃദ്ധന്മാര്‍ക്കും ആതുരാലയങ്ങളില്‍ കഴിയുന്നവര്‍ക്കും സാമൂഹിക സുരക്ഷ നല്‍കുന്നതിനുള്ള വിവിധ നടപടികള്‍ സ്ഥാപനവാസ മന്ദിരങ്ങള്‍ സ്ഥാപനേതര പദ്ധതികള്‍ എന്നിവ വഴി സ്വീകരിച്ചു വരുന്നു.
സാമൂഹ്യ നീതി ഡയറക്ടറേറ്റാണ് വകുപ്പിന്റെ പ്രധാന പ്രവര്‍ത്തനകേന്ദ്രം. കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകളുടെ വിവിധ സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്ന നോഡല്‍ ഏജന്‍സികളാണ് സാമൂഹ്യ നീതി ഡയറക്ടറേറ്റ്. പ്രധാനപ്പെട്ട സാമൂഹ്യ ക്ഷേമനിയമങ്ങളുടെ സുദൃഢമായ നടത്തിപ്പ് വകുപ്പ് ഉറപ്പുവരുത്തുന്നു.
സമൂഹത്തിലെ നിര്‍ദ്ധനരായ വിഭാഗങ്ങള്‍ക്ക് വിവിധ തരത്തിലുള്ള സാമ്പത്തിക സഹായം ഡയറക്ടറേറ്റ് മുഖാന്തിരം ലഭ്യമാകുന്നു. പൊതുജനങ്ങള്‍ക്കിടയില്‍ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ സ്ത്രീകള്‍ക്കുവേണ്ടിയുള്ള പദ്ധതികള്‍ തുടങ്ങിയ പ്രധാന പ്രവര്‍ത്തനങ്ങള്‍ വകുപ്പ് സാമൂഹ്യ നീതി ഡയറക്ടറേറ്റ് മുഖേന നടത്തിവരുന്നു.
സമൂഹത്തില്‍ അവശതകള്‍ അനുഭവിക്കുന്ന വിവിധ വിഭാഗങ്ങള്‍ - മുതിര്‍ന്ന പൗരന്മാര്‍, മാനസികവും ശാരീരികവുമായ ശേഷിയില്‍ അസമാനതകള്‍ ഉള്ളവര്‍ , മുന്‍തടവുകാര്‍, തടവുകാര്‍ , സ്ത്രീകള്‍, കുട്ടികള്‍, പ്രത്യക്ഷമായോ, പരോക്ഷമായോ വകുപ്പിന്റെ പദ്ധതികളഉടെ ഗുണഭോക്താക്കളാണ്.
സംസ്ഥാനത്തെ ജനങ്ങള്‍ക്ക് വിവിധ ക്ഷേമപ്രവര്‍ത്തനങ്ങളുടെ ഗുണങ്ങള്‍ ലഭ്യമാക്കുന്നതിനുവേണ്ടി വിവിധതരം പ്രവര്‍ത്തനങ്ങള്‍ സാമൂഹ്യ നീതി വകുപ്പ് അതിന്റെ ആരംഭം മുതല്‍ ഏറ്റെടുത്തു വരുന്നു.

Popular Business in trivandrum By 5ndspot

© 2024 FindSpot. All rights reserved.