Navachitra Film Society

Navachitra Film Society

1167 7 Media/News Company

9447265294 navachitrafilmsociety@gmail.com

Navachithra Film Society, Keraleeyam, Municipal Market Building, Kokkalai, Thrissur, India - 680021

Is this your Business ? Claim this business

Reviews

Overall Rating
4

7 Reviews

5
100%
4
0%
3
0%
2
0%
1
0%

Write Review

150 / 250 Characters left


Questions & Answers

150 / 250 Characters left


About Navachitra Film Society in Navachithra Film Society, Keraleeyam, Municipal Market Building, Kokkalai, Thrissur

സാമൂഹ്യ പരിഷ്‌കര്‍ത്താവും നാടകകൃത്തും കവിയും മികച്ച ചലച്ചിത്ര നടനുള്ള ദേശീയ അവാര്‍ഡ്‌ ജേതാവുമായ പ്രേംജി 1992 ഫെബ്രുവരി 14-നാണ് നവചിത്ര ഫിലിം സൊസൈറ്റി ഉദ്ഘാടനം ചെയതത്. ബെര്‍ണാഡോ ബെര്‍ട്ടലൂച്ചിയുടെ 'ദി ലാസ്റ്റ് എംപറര്‍' ആയിരുന്നു ഉദ്ഘാടന പ്രദര്‍ശനം. 1993-ല്‍ നവചിത്രയുടെ മാസികാ പ്രസിദ്ധീകരണമായ 'സമീപ ദൃശ്യം' സംവിധായകനായ പവിത്രന്‍ പ്രകാശനം ചെയ്തു. കഴിഞ്ഞ ഇരുപത് വര്‍ഷത്തെ കാലയളവില്‍ 70 എം.എം, 35 എം.എം, 16 എം.എം, വീഡിയോ, സിഡി, ഡിവിഡി, ബ്ലൂറേ എന്നീ ഫോര്‍മാറ്റുകളിലായി ആയിരത്തിലേറെ ഹ്രസ്വചിത്രങ്ങളും ഡോക്യുമെന്ററി ചിത്രങ്ങളും മുഴുനീള ഫീച്ചര്‍ ചിത്രങ്ങളും നവചിത്ര പ്രദര്‍ശിപ്പിക്കുകയുണ്ടായി.

1993-ല്‍ നടന്ന സത്യജിത്‌ റായ്‌ അനുസ്മരണ ചലച്ചിത്രമേള, മലയാളം, ഹങ്കേറിയന്‍ ചലച്ചിത്രമേളകള്‍, 1994-ലെ പോളിഷ് ചലച്ചിത്രമേള, ജര്‍മ്മന്‍ ചലച്ചിത്രമേള, ലോക ക്ലാസ്സിക്കുകളുടെ മേള, ഇന്ത്യന്‍ പനോരമ, ഹങ്കേറിയന്‍ ചലച്ചിത്രമേള, ഹെര്‍സോഗ് ചലച്ചിത്രമേള, 1995-ലെ ബംഗാളി ചലച്ചിത്രങ്ങളുടെയും ചാര്‍ളി ചാപ്ലിന്‍ ചലച്ചിത്രങ്ങളുടേയും പ്രദര്‍ശനങ്ങള്‍, 1995-ല്‍ സിനിമയുടെ നൂറാം വാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായി നടന്ന ലോക ചലച്ചിത്ര മേള, സിനിമയുടെ നൂറാം പിറന്നാളാഘോഷം ഗ്രാമങ്ങളിലും കേരളവര്‍മ്മ കോളേജിലും നടത്തിയ ഹൃസ്വ ചലച്ചിത്രമേള, 1996-ല്‍ നടന്ന ജര്‍മ്മന്‍ ചലച്ചിത്രമേള, ആനന്ദ്‌ പട്വര്‍ദ്ധന്‍ ഡോക്യുമെന്ററി മേള, ഫാസ്ബിന്ദര്‍ ചലച്ചിത്രമേള, 1997-ലെ ഡോക്യുമെന്ററി ഹൃസ്വ ചലച്ചിത്രമേള, 1998-ലെ കുറൊസോവ ചലച്ചിത്രമേള, കീസ്ലോവ്സ്കി ചലച്ചിത്രങ്ങളുടെ പ്രദര്‍ശനം, 1998-ല്‍ കോഴിക്കോട് സര്‍വ്വകലാശാലയുടെ സഞ്ചരിക്കുന്ന മേളക്ക് നല്‍കിയ നേതൃത്വം, തേര്‍ഡ്‌ ഐ-യുമായി സഹകരിച്ച് നടത്തിയ സഞ്ചരിക്കുന്ന ചലച്ചിത്രമേള, കോസ്റ്റ് ഫോര്‍ഡ്‌-പബ്ലിക്‌ റിലേഷന്‍സ്‌ വകുപ്പ്‌-മറ്റ് ഫിലിം സൊസൈറ്റികള്‍ എന്നിവയുടെ സഹകരണത്തോടെ തൃശ്ശൂര്‍ ജില്ലയിലെ ഗ്രാമങ്ങളിലും കലാലയങ്ങളിലും നടത്തിയ പ്രത്യേക ചലച്ചിത്ര പ്രദര്‍ശനങ്ങള്‍, 2007-ല്‍ നടത്തിയ ബര്‍ഗ്മാന്‍-അന്റോണിയോണി ചലച്ചിത്രമേള, 2009-ല്‍ അലക്സാണ്ട്രോ ഗോണ്‍സാലസ് ഇനരിറ്റു റെക്ട്രോസ്പെക്ടീവ്, ഓരോ വര്‍ഷവും നടത്തുന്ന സമകാലിക ചലച്ചിത്രമേളകള്‍, പ്രതിമാസ പ്രദര്‍ശനങ്ങള്‍, ചലച്ചിത്രങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍, സാഹിത്യവും സിനിമയും, നാടകവും സിനിമയും, ചിത്രകലയും സിനിമയും സംഗീതവും സിനിമയും, തുടങ്ങിയ ചലച്ചിത്ര പരമ്പരകള്‍, സ്കൂള്‍ വേനലവധിക്കാലത്ത് കുട്ടികള്‍ക്ക്‌ വേണ്ടി നടത്തുന്ന ചലച്ചിത്ര ക്യാമ്പുകള്‍... എന്നിങ്ങനെ കഴിഞ്ഞ വര്‍ഷങ്ങളില്‍ നവചിത്ര ചലച്ചിത്ര സംബന്ധിയായ പ്രവര്‍ത്തനങ്ങളെ വിപുലപ്പെടുത്തിയിട്ടുണ്ട്.

കേരളത്തിലും പുറത്തുമുള്ള പ്രമുഖരായ ചലച്ചിത്ര സംവിധായകരും വിവിധ ചലച്ചിത്ര പ്രവര്‍ത്തകരും സാംസ്കാരിക പ്രവര്‍ത്തകരും നവചിത്രയുടെ പരിപാടികളില്‍ പങ്കെടുക്കുകയുണ്ടായിട്ടുണ്ട്. സിനിമയുടെ നൂറാം പിറന്നാള്‍ ആഘോഷത്തിന്‍റെ മുന്നോടിയായി 1994-ലും പിന്നീട് 2004-ലും തൃശ്ശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍വെച്ച് നടത്തിയ സിനിമയുമായി ബന്ധപ്പെട്ട പോസ്റ്ററുകള്‍, പുസ്തകങ്ങള്‍, പാട്ടുപുസ്തകങ്ങള്‍, നോട്ടീസുകള്‍, ഉപകരണങ്ങള്‍, ഫോട്ടോകള്‍, എന്നിവ ഉള്‍പ്പെടുത്തി നടത്തിയ 'സിനിമ ഏക്‌സിബിഷന്‍' നവചിത്രയുടെ ചരിത്രത്തിലെ നാഴികകല്ലാണ്. കഴിഞ്ഞ പതിനൊന്ന്‍ വര്‍ഷമായി തൃശ്ശൂരില്‍ നടക്കുന്ന വിബ്ജിയോര്‍ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിന്‍റെ സംഘാടനത്തില്‍ നവചിത്ര സജീവമായി സഹകരിച്ച് വരുന്നു.

രക്ഷാധികാരി: ഐ ഷണ്മുഖദാസ്

നിര്‍വ്വഹണ സമിതി:
ജിജി ജോഗി (പ്രസിഡന്‍റ്)
ഷാജി ടി.യു (സെക്രട്ടറി)
റെയ്നോള്‍ഡ് ഇമ്മാനുവേല്‍ (ട്രഷറര്‍)

Popular Business in thrissur By 5ndspot

© 2024 FindSpot. All rights reserved.