Paingottoor city (പൈങ്ങോട്ടൂര് ഗ്രാമം)

Paingottoor city (പൈങ്ങോട്ടൂര് ഗ്രാമം)

1816 59 Public & Government Service

paingottoor, Pothanicadu, India - 686671

Is this your Business ? Claim this business

Reviews

Overall Rating
4

59 Reviews

5
3%
4
80%
3
5%
2
7%
1
5%

Write Review

150 / 250 Characters left


Questions & Answers

150 / 250 Characters left


About Paingottoor city (പൈങ്ങോട്ടൂര് ഗ്രാമം) in paingottoor, Pothanicadu

പൈങ്ങോട്ടൂര്‍ ചരിത്രം

ഇന്ന് പൈങ്ങോട്ടൂര്‍ പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍ ഒരു കാലത്ത് വടക്കുംകൂര്‍ രാജ്യത്തിന്റെ ഭാഗമായിരുന്നു. തെക്കുംകൂര്‍, വടക്കുംകൂര്‍ നാട്ടുരാജ്യങ്ങളെ വേര്‍തിരിച്ചിരുന്ന കോട്ടയുടെ ആരംഭം കുറിക്കുന്ന കോട്ടപ്പാറയും രാജൈശ്വര്യങ്ങള്‍ പൂത്തുനിന്ന കോട്ടപ്പാടമെന്ന വിശാലമായ വയലേലയും വേണാട്ടധിപനായിരുന്ന മാര്‍ത്താണ്ഡവര്‍മ്മയുടെ ആക്രമണത്തോടെ ചരിത്രത്താളുകളിലേക്ക് പിന്‍വാങ്ങി. പശുക്കള്‍ പുല്‍മേടുകളില്‍ കൂട്ടമായി മേയുകയും അരുവിയില്‍ നിന്ന് വെള്ളം കുടിക്കുകയും രാത്രകാലങ്ങളില്‍ പാറപ്പുറത്ത് താവളമടിക്കുകയും ചെയ്തുപോന്നതുകൊണ്ട് ഈ പ്രദേശത്തെ പൈക്കൂട്ടയൂര് എന്ന് വിളിച്ചുപോന്നു. പശുക്കൂട്ടങ്ങളുടെ താവളസ്ഥലമെന്ന് അര്‍ത്ഥം വരുന്ന ഈ വാക്ക് പില്‍ക്കാലത്ത് രൂപഭേദം വന്ന് പൈങ്ങോട്ടൂരായി പരിണമിച്ചുവെന്നാണ് ഐതിഹ്യം. ഐതിഹാസികമായ ഒരു ചെറുത്തുനില്പു സമരം ഈ പഞ്ചായത്തിലുണ്ടായത് കര്‍ഷക പ്രസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഒളിമങ്ങാതെ കിടക്കുന്നു. സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിലാണിതുണ്ടായത്. ഒരു തുണ്ടു ഭൂമിക്കുവേണ്ടി ദാഹിച്ച അനേകം ചെറുകിട നാമമാത്ര കര്‍ഷകര്‍ 1960 മുതല്‍ പഞ്ചായത്തിന്റെ കിഴക്കന്‍ പ്രദേശങ്ങളില്‍ കുടിയേറി താമസിക്കുകയും കൃഷി ചെയ്തുപോരുകയും ചെയ്തിരുന്നു. പട്ടയം ലഭിക്കുന്നതിനുവേണ്ടി അവര്‍ നടത്തിയ മുറവിളികള്‍ അധികാരികള്‍ ചെവിക്കൊള്ളാതിരിക്കുകയും കുടിയിറക്ക് ഭീഷണിയെ നേരിടുകയും ചെയ്തത് ഇവിടെ സംഘര്‍ഷഭരിതമായ ഒരു അന്തരീക്ഷം സൃഷ്ടിച്ചു. ഈ ഘട്ടത്തിലാണ് മഹാനായ എ.കെ.ജിയും ഫാദര്‍ വടക്കനും സമരത്തിന്റെ നേതൃത്വം ഏറ്റെടുത്തതും, ഒടിയപാറയില്‍ നിരാഹാര സത്യാഗ്രഹം നടത്തിയതും. ഇതിന്റെ ഫലമായി ഏകദേശം 400 ഓളം കുടുംബങ്ങള്‍ക്ക് പട്ടയം ലഭിക്കുകയും ചെയ്തു. ഇത് ജനങ്ങളില്‍ ആത്മവിശ്വാസം വളര്‍ത്തുകയും അവകാശ സമരങ്ങള്‍ക്ക് പ്രചോദനം നല്‍കുകയും ചെയ്തു. ഭൂപരിഷ്ക്കരണ നിയമം നിലവില്‍ വന്നതോടെ നിരവധിപ്പേര്‍ക്കിവിടെ കൈവശഭൂമിയിലവകാശം ലഭിച്ചിട്ടുണ്ട്. പഞ്ചായത്തില്‍ പ്രധാനമായും ക്രിസ്തുമതം, ഹിന്ദുമതം, ഇസ്ളാംമതം എന്നിവയാണുള്ളത്. പഞ്ചായത്തില്‍ പ്രധാനപ്പെട്ട ക്ളബ് പനങ്കര യംഗ്സ്റ്റേഴ്സ് ക്ളബാണ്. സ്വന്തമായി കളിസ്ഥലവും നല്ല നിലയിലുള്ള ഒരു കെട്ടിടവുമുണ്ട്. എല്ലാ വര്‍ഷവും വോളിബോള്‍ ടൂര്‍ണ്ണമെന്റ് നടത്തുന്നുണ്ട്. ചെറിയ തോതില്‍ ഒരു വായനശാല ഈ ക്ളബിനുണ്ട്. ഈ പഞ്ചായത്തില്‍ ഏറ്റവും നന്നായി പ്രവര്‍ത്തിക്കുന്ന വായനശാലയാണ് ആയങ്കര ജനതാ ലൈബ്രറി. പഞ്ചായത്ത് വകയായി പൈങ്ങാട്ടൂര് ഒരു സാംസ്ക്കാരിക നിലയം പണി കഴിപ്പിച്ചിട്ടുണ്ട്. ഇന്നത്തെ രീതിയിലുള്ള സ്കൂളുകള്‍ പഞ്ചായത്തില്‍ ആരംഭിക്കുന്നതിന് മുമ്പ് വിദ്യാഭ്യാസരംഗത്ത് പ്രവര്‍ത്തിച്ചിരുന്നത് കുടിപ്പള്ളിക്കൂടം (കളരി) ആശാന്മാരായിരുന്നു. കടവൂര്‍ സെന്റ് ജോര്‍ജ്ജ്സ് എല്‍.പി.എസ് ആണ് ഈ പഞ്ചായത്തില്‍ ആദ്യമായി സ്ഥാപിക്കപ്പെട്ട വിദ്യാലയം. പഞ്ചായത്തിലെ കൃഷി, വ്യവസായം തുടങ്ങിയവയുടെ വിഹിതത്തില്‍ ഗണ്യമായ ഭൂവിഭാഗം റോഡു നിര്‍മ്മാണത്തിലേക്ക് തിരിച്ചുവിടുകയായിരുന്നു.
© 2024 FindSpot. All rights reserved.