Neeloor Farmer's club Page

Neeloor Farmer's club Page

831 0 Agricultural Service

9946674661

neeloor, Palai, India - 686651

Is this your Business ? Claim this business

Reviews

Overall Rating
0

0 Reviews

5
0%
4
0%
3
0%
2
0%
1
0%

Write Review

150 / 250 Characters left


Questions & Answers

150 / 250 Characters left


About Neeloor Farmer's club Page in neeloor, Palai


തീര്‍ത്തും ഗ്രാമീണ സാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഒരു ബാങ്കിന് കാര്‍ഷിക മേഖലയില്‍ എന്തു മാറ്റമുണ്ടാക്കുവാന്‍ സാധിക്കും? വളരെയോന്നുമില്ല എന്നായിരിക്കും മിക്കവരുടെയും ഉത്തരം. എന്നാല്‍ കോട്ടയം ജില്ലയിലെ മലയോര ഗ്രാമമായ നീലൂരിലേക്കു കടന്നുവരുമ്പോള്‍ ഈ ധാരണ തെറ്റാണെന്ന് ബോധ്യമാകും. ഇടുക്കി ജില്ലയോട് അതിരിടുന്ന മീനച്ചില്‍ താലൂക്കിലെ കടനാട് പഞ്ചായത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന നീലൂര്‍ സഹകരണ ബാങ്ക് ആരംഭിച്ചിരിക്കുന്ന ഫാര്‍മേഴ്‌സ് ക്ലബ് ഗ്രാമീണ മേഖലയില്‍ അന്യംനിന്നു പോയേക്കാവുന്ന കാര്‍ഷിക സംസ്‌കാരത്തിനു കാവലാളാവുകയാണ്.

കടനാട് പഞ്ചായത്തില്‍ രൂക്ഷമായ ജലക്ഷാമം അനുഭവപ്പെടുന്ന പ്രദേശമാണ് നീലൂരും സമീപ പ്രദേശങ്ങളും. മലനിരകള്‍ അതിരിടുന്ന, റബ്ബര്‍കൃഷിക്ക് പ്രാമുഖ്യമുള്ള ഈ ഗ്രാമത്തിലേക്കാണ് ഫാര്‍മേഴ്‌സ് ക്ലബ് എന്ന ആശയവുമായി ബാങ്ക് പ്രസിഡന്റ് മത്തച്ചന്‍ ഉറുമ്പുകാട്ട് കടന്നു ചെല്ലുന്നത്. അദ്ദേഹത്തിന്റെ ആശയങ്ങള്‍ നാടിനു ഉപകാരപ്രദമാണെന്നു തിരിച്ചറിഞ്ഞ കര്‍ഷകര്‍ ഇഗ്‌നേഷ്യസ് നടുവിലെക്കുറ്റ്, ബേബി വരകുകാലാ, പി.ടി. തോമസ് എന്നിവരുടെ നേതൃത്വത്തില്‍ സംഘടിക്കുകയും ഈ ആശയത്തിന് എല്ലാവിധ പിന്തുണ നല്കുകയും ചെയ്തു. അന്യംനിന്നു പോയേക്കാവുന്ന കാര്‍ഷിക സംസ്‌കാരം പരിരക്ഷിക്കുന്നതിനു അവരൊത്തുചെര്‍ന്നു നീലൂര്‍ ഫാര്‍മേഴ്‌സ് ക്ലബ്ബിനു രൂപം നല്കി.

കര്‍ഷതകക്കൂട്ടായ്മ ഉടലെടുത്തെങ്കിലും തുടര്‍പ്രവര്‍ത്തനം എങ്ങനെ വേണം എന്നതായിരുന്നു ക്ലബ്ബംഗങ്ങള്‍ അഭിമുഖീകരിച്ച പ്രശ്‌നം. നിരവധി ചര്‍ച്ചകള്‍ക്കുശേഷം ജൈവകൃഷിയിലൂടെ കര്‍ഷക ശാക്തീകരണം എന്ന മുദ്രാവാക്യവുമായി കര്‍മ്മമണ്ഡലത്തിലിറങ്ങാന്‍ തീരുമാനമായി. ജൈവകൃഷി നമ്മുടെ നാട്ടിലും പ്രായോഗികമാണ് എന്നു ബോധ്യപ്പെടുത്താനുള്ള ശ്രമം ക്ലബ്ബാംഗങ്ങള്‍ ആരംഭിച്ചു.
ആദ്യ സംരംഭമായ നെല്‍കൃഷിയില്‍നിന്നു നേടിയ ഊര്‍ജ്ജം കാര്‍ഷിക മേഖലയിലെ മറ്റു പരീക്ഷണങ്ങള്‍ക്കും തുടക്കമിടാന്‍ ക്ലബ്ബംഗങ്ങള്‍ക്കു തുണയായി. ഒരു വീടിനൊരു പച്ചക്കറിത്തോട്ടം എന്ന പദ്ധതി നടപ്പിലാക്കുന്നതിനു ഢഎജഇഗ യില്‍ നിന്ന് ആവശ്യമായ വിത്തുകളും സാങ്കേതിക സഹായങ്ങളും ലഭിച്ചു. ഇന്ന് ഈ പദ്ധതിയുമായി സഹകരിച്ച ഓരോ കുടുംബത്തിന്റെയും ബഡ്ജറ്റില്‍ പച്ചക്കറി വാങ്ങുവാന്‍ ചെലവാകുന്ന തുകയില്‍ വലിയൊരു കുറവ് വന്നിരിക്കുന്നു. ഒപ്പം ശീതകാല പച്ചക്കറികളായ കാബേജ്, കോളിഫ്‌ലവര്‍, കാപ്‌സിക്കം എന്നിവയും നീലൂര്‍ നിവാസികളുടെ അടുക്കളത്തോട്ടത്തില്‍ സ്ഥാനം പിടിക്കുന്നതിനു ഫാര്‍മേഴ്‌സ് ക്ലബ്ബ് അംഗങ്ങള്‍ ഒരു നിമിത്തമായി. ജൈവകൃഷിയിലൂടെ മെച്ചപ്പെട്ട വിളവുലഭിക്കുമെന്ന് കൃഷിയിറക്കി ജനങ്ങള്‍ക്കു മാതൃകയാവുന്നതില്‍ ക്ലബ്ബ് വിജയിച്ചു.

Popular Business in palai By 5ndspot

© 2024 FindSpot. All rights reserved.