mallappally.blogspot.com

Mallappally, Mallappally, India - 689585

Is this your Business ? Claim this business

Reviews

Overall Rating
0

0 Reviews

5
0%
4
0%
3
0%
2
0%
1
0%

Write Review

150 / 250 Characters left


Questions & Answers

150 / 250 Characters left


About Mallappally in Mallappally, Mallappally

മല്ലപ്പള്ളി
പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി താലൂക്കില്‍ മല്ലപ്പള്ളി ബ്ളോക്കിലാണ് മല്ലപ്പള്ളി ഗ്രാമപ്പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 20.01 ചതുരശ്രകിലോമീറ്റര്‍ വിസ്തൃതിയുള്ള മല്ലപ്പള്ളി ഗ്രാമപഞ്ചായത്തില്‍ മൊത്തം 14 വാര്‍ഡുകളുണ്ട്. മല്ലപ്പള്ളി പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് ആനിക്കാട് പഞ്ചായത്തും, കിഴക്കുഭാഗത്ത് ആനിക്കാട്, കോട്ടാങ്ങല്‍, എഴുമറ്റൂര്‍ പഞ്ചായത്തുകളും, തെക്കുഭാഗത്ത് പുറമറ്റം, കല്ലൂപ്പാറ പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് കറുകച്ചാല്‍, കുന്നന്താനം പഞ്ചായത്തുകളുമാണ്. കായികാഭ്യാസികളുടെ അഥവാ മല്ലന്മാരുടെ ഗ്രാമം എന്ന അര്‍ത്ഥത്തില്‍ ഈ സ്ഥലത്തിന് മല്ലപ്പള്ളിയെന്ന പേരുണ്ടായി എന്ന് പറയപ്പെടുന്നു. മല്ല എന്ന പദത്തിന് കായികാഭ്യാസിയെന്നും പള്ളി എന്ന വാക്കിന് ഗ്രാമം എന്നും അര്‍ത്ഥമുള്ളതിനാല്‍ മല്ലപ്പള്ളി മല്ലന്‍മാരുടെ നാടുതന്നെയായിരുന്നുവെന്നതിന് ന്യായമുണ്ട്. ഗ്രാമപഞ്ചായത്തുഭരണം ഈ പ്രദേശത്ത് നിലവില്‍ വന്നത് 1947-ലായിരുന്നു. കീഴുവായ്പൂര് കേന്ദ്രമാക്കി നിലവില്‍ വന്ന വില്ലേജുയൂണിയന്റെ പ്രസിഡന്റ് ഡബ്ള്യു.ഒ.ജേക്കബ് ആയിരുന്നു. 1951-ലെ സ്വാതന്ത്ര്യദിനത്തിലാണ് മല്ലപ്പള്ളി പഞ്ചായത്ത് രൂപീകൃതമാവുന്നത്. ഇതില്‍ മല്ലപ്പള്ളി, പുതുശ്ശേരി, പരിയാരം, കൊടുമുടിശ്ശേരി എന്നീ കരകളും കൂടി ഉള്‍പ്പെട്ടിരുന്നു. തിരു-കൊച്ചി സംസ്ഥാനത്തു നടന്ന ആദ്യത്തെ പഞ്ചായത്തുതെരഞ്ഞെടുപ്പിനെ തുടര്‍ന്ന് (1953 ജൂലൈ-20) എന്‍.വി.സോമശേഖരപിള്ള പ്രസിഡന്റായി ആദ്യഭരണസമിതി നിലവില്‍വന്നു. 1962-ലെ വിലേജ് പുനര്‍നിര്‍ണ്ണയത്തോടെ, മല്ലപ്പള്ളി വില്ലേജുള്‍പ്പെടുന്ന ഇന്നത്തെ മല്ലപ്പള്ളി പഞ്ചായത്ത് രൂപീകൃതമായി. 1982 വരെ ആലപ്പുഴജില്ലയുടെ ഭാഗമായിരുന്ന തിരുവല്ലാതാലൂക്കില്‍ 1951-ലാണ് മല്ലപ്പള്ളി പഞ്ചായത്ത് രൂപീകൃതമായത്. ആനിക്കാട്, കോട്ടാങ്ങല്‍, എഴുമറ്റൂര്‍, പുറമറ്റം, കല്ലൂപ്പാറ, കുന്നന്താനം എന്നീ പഞ്ചായത്തുകള്‍ക്കു പുറമേ കോട്ടയം ജില്ലയില്‍പെട്ട കറുകച്ചാല്‍ പഞ്ചായത്തും ഈ ഗ്രാമവുമായി അതിരുകള്‍ പങ്കിടുന്നു. സാമാന്യം ഉയര്‍ന്ന പ്രദേശങ്ങളാണ് ഇവിടെയുള്ളത്. ഇടത്തരം കുന്നുകളും ചരിവുപ്രദേശങ്ങളും പാറക്കെട്ടുകളും ഒപ്പം സമതലപ്രദേശങ്ങളും വെള്ളം കയറുന്ന വയലുകളുമൊക്കെയുള്ള മല്ലപ്പള്ളി ഗ്രാമം പ്രകൃതിഭംഗി കൊണ്ട് അനുഗ്രഹീതമാണ്.


ചരിത്രം

സാമൂഹ്യ-സാംസ്കാരിക ചരിത്രം
കായികാഭ്യാസികളായ മല്ലന്മാരുടെ ഗ്രാമം എന്ന അര്‍ത്ഥത്തില്‍ ഈ സ്ഥലത്തിന് മല്ലപ്പള്ളിയെന്ന പേരുണ്ടായതായി പറയപ്പെടുന്നു. ചരിത്രപരമായി നോക്കുമ്പോള്‍ ഈ ഭൂപ്രദേശം ഇടപ്പള്ളി രാജവംശത്തിന്റെ അധീനതയിലായിരുന്ന കല്ലൂപ്പാറ പകുതിയില്‍ സ്ഥിതി ചെയ്തിരുന്നു. അന്നത്തെ നാട്ടുരാജാക്കന്മാരുടെ കീഴില്‍ ഒരോ പ്രദേശത്തിന്റെയും കാര്യവിചാരിപ്പുകാരായി മേലാളപ്രമാണിമാര്‍ എല്ലായിടത്തും ഉണ്ടായിരുന്നതുപോലെ മല്ലപ്പള്ളിയിലും ഉണ്ടായിരുന്നു. കൊല്ലും കൊലയും നടത്തുന്നതിന് അധികാരം ഉണ്ടായിരുന്ന മേലാളക്കുടുംബമായിരുന്നു മല്ലപ്പള്ളി ഭരിച്ചിരുന്നത്. മല്ലപ്പള്ളി ടൌണിന്റെ ഓരം ചേര്‍ന്ന് ഒഴുകുന്ന മണിമലയാറ്റിലേക്ക് വഴി ചെന്നവസാനിക്കുന്നിടം പൂവനക്കടവ് എന്നാണറിയപ്പെട്ടിരുന്നത്. അവിടെ 1955-ല്‍ പാലം ഉയരുന്നതുവരെ വിളക്കുമാടം, കാവല്‍പ്പുര എന്നിവയും സ്ഥിതിചെയ്തിരുന്നു. മല്ലപ്പള്ളിയും പരിസരപ്രദേശങ്ങളും നിബിഡമായ വൃക്ഷക്കൂട്ടങ്ങളാലും വള്ളിപ്പടര്‍പ്പുകളാലും ഒരു ഘോരവനത്തിന്റെ പ്രതീതി ഉളവാക്കിയിരുന്നു. ഇതിന്റെ പരിസരങ്ങളില്‍ ആന, കടുവ, പുലി, മാന്‍, കാടന്‍ മുതലായ വന്യമൃഗങ്ങളുടെ സങ്കേതങ്ങളായിരുന്നുവെന്ന് ഇവിടെയുള്ള സ്ഥലനാമങ്ങള്‍ സൂചന നല്‍കുന്നു. ആനക്കുഴി, ആനക്കാട് (ഇന്നത്തെ ആനിക്കാട്) കടുവാക്കുഴി, പുലിക്കല്ലുപുറം, പന്നിക്കുഴി, കടമാന്‍കുളം എന്നിവ ഉദാഹരണങ്ങളായി ചൂണ്ടിക്കാണിക്കാം. കുന്നുകളെയും താഴ്വരകളേയും തഴുകിയൊഴുകുന്ന മണിമലയാറും, ആറിന്റെ ഇരുപാര്‍ശ്വങ്ങളിലുമായി പരന്നുകിടക്കുന്ന വയലേലകളും, നിമ്നോനതങ്ങളായിക്കിടക്കുന്ന പുരയിടങ്ങളിലെ മാമരക്കൂട്ടങ്ങളും, പീലി വിടര്‍ത്തിയാടുന്ന തെങ്ങിന്‍ തോപ്പുകളും കമുകിന്‍നിരകളും എല്ലാം ഈ നാടിന്റെ പ്രകൃതിഭംഗിക്ക് മാറ്റ് കൂട്ടുന്നു. മല്ല, പള്ളി എന്നീ വാക്കുകളുടെ അര്‍ത്ഥം കൂട്ടിച്ചേര്‍ത്താല്‍ ഭംഗിയുള്ള ഗ്രാമം എന്ന അര്‍ത്ഥം സിദ്ധിക്കുന്നു. ആ നിലയിലും സ്ഥലനാമത്തിന്റെ അര്‍ത്ഥത്തിനു യോജിക്കുംവിധം മല്ലപ്പള്ളി പ്രദേശം പ്രകൃതിസൌന്ദര്യത്താല്‍ അനുഗ്രഹീതമാണ്. ഏറ്റുമാനൂര്‍, അതിരപ്പുഴ, കുറവിലങ്ങാട്, വൈക്കം മുതലായ വടക്കന്‍പ്രദേശങ്ങളില്‍ നിന്ന് കുടിയേറിപ്പാര്‍ത്തവര്‍ ഇവിടെ വളരെയധികമാണ്. ഒരുകാലത്ത് മരച്ചീനിയുടെ നാട് എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന മല്ലപ്പള്ളിയെ ഇന്ന് റബ്ബര്‍കൃഷി കീഴടക്കിയിരുന്നു. തിരുവിതാംകൂറിലെ ആദ്യത്തെ ബിരുദധാരി മല്ലപ്പള്ളിക്കാരനായിരുന്നു. ഉച്ചനീച്ചത്വം, തൊട്ടുകൂടായ്മ, അയിത്തം തുടങ്ങിയ അനാചാരങ്ങള്‍ കേരളത്തില്‍ കൊടികുത്തിവാണിരുന്ന കാലഘട്ടങ്ങളില്‍ പോലും അതിന്റെ മല്ലപ്പള്ളി ഗ്രാമത്തില്‍ കുലദേവതയായി, ഈ മണ്ണില്‍ കുടികൊണ്ട തിരുമാലിട മഹാദേവനെ കണ്ടെത്തിയ തിരുമാലി എന്ന ഹരിജന്‍ സ്ത്രീയെ ദേവീസങ്കല്പത്തില്‍ ആരാധിക്കുകയും പൂജിക്കുകയും ചെയ്യുന്ന കൌതുകകരമായ വിശ്വാസം ഇവിടെ നിലനില്‍ക്കുന്നുണ്ട്. എക്യൂമിനിസം അഥവാ സഭൈക്യപ്രസ്ഥാനം പാശ്ചാത്യര്‍ സ്വപ്നം കാണുന്നതിനുമുമ്പുതന്നെ, 1922 ല്‍ മാര്‍ത്തോമാ, സി.എസ്.ഐ, ഓര്‍ത്താഡോക്സ് സഭാംഗങ്ങള്‍, മല്ലപ്പള്ളിയില്‍ കണ്‍വെന്‍ഷന്‍ ആരംഭിച്ചിരുന്നു. മാര്‍ത്തോമാ സഭയ്ക്കും, ഓര്‍ത്തഡോക്സ് സഭയ്ക്കും തുല്യവകാശമുള്ള ഏതാനും പള്ളികളില്‍ ഒന്നാണ് കൊല്ലവര്‍ഷം 1009-ാംആണ്ട് (എ.ഡി. 1834) സ്ഥാപിതമായ വെങ്ങലശ്ശേരി പള്ളി. മല്ലപ്പള്ളി പാലത്തിനു തൊട്ടുതാഴെയായി ദശാബ്ദങ്ങളായി നടത്തിവരാറുള്ള, യൂണിയന്‍ ക്രിസ്ത്യന്‍ കണ്‍വന്‍ഷനും പാലത്തിനു മുകള്‍ഭാഗത്തായി നടത്തുന്ന ശിവരാത്രി മഹോത്സവവും ഒരേ സമയത്താണ്. ഈ ശിവരാത്രി മഹോത്സവം ആലുവാശിവരാത്രിപോലെ തന്നെ പുഴയുടെ (മണിമലയാറിന്റെ) വിശാലമായ മണല്‍പ്പുറത്താണ് നടത്തപ്പെടുന്നത്. കേരളത്തിലേക്ക് ക്രിസ്ത്യന്‍മിഷനറിമാരുടെ വരവോടുകൂടി മല്ലപ്പള്ളി പ്രദേശത്ത് പ്രാഥമിക വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചു. കോട്ടയത്തും മാവേലിക്കരയിലും മിഷ്യനറിമാരുടെ ശ്രമഫലമായി ഇംഗ്ളീഷ് വിദ്യാഭ്യാസം ഇതേകാലത്തുതന്നെ ആരംഭിച്ചു. മല്ലപ്പള്ളിയിലാദ്യം തുടങ്ങിയ ഗ്രാമര്‍സ്കൂള്‍ 1854-ല്‍ ഒരു മിഡില്‍സ്കൂളായും പിന്നീടത് 1920-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. മധ്യകേരളത്തില്‍ സമഗ്രമായ വിദ്യഭ്യാസപുരോഗതിക്ക് അടിത്തറ പാകിയത് ഇന്നത്തെ സി.എം.എസ് ഹൈസ്കൂളാണ്. കായികകേരളത്തിലെ അതികായന്‍മാര്‍ക്കു ജന്മം നല്‍കുവാനും ഈ പ്രദേശത്തിനു കഴിഞ്ഞിട്ടുണ്ടെന്നുള്ളത് അഭിമാനര്‍ഹമായ മറ്റൊരു കാര്യമാണ്. വോളിബോളിന്റെ ഈറ്റില്ലമായ മല്ലപ്പള്ളിയുടെ അമൂല്യമായ സംഭാവനയാണ് ഒളിമ്പ്യന്‍ പി.ഒ.വര്‍ക്കി. ഗ്രാമപഞ്ചായത്തുഭരണം ഈ പ്രദേശത്ത് നിലവില്‍ വന്നത് 1947-ലായിരുന്നു. കീഴുവായ്പൂര് കേന്ദ്രമാക്കി വില്ലേജുയൂണിയന്‍ നിലവില്‍ വന്നു. ഡബ്ള്യു.ഒ.ജേക്കബ് ആയിരുന്നു വില്ലേജുയൂണിയന്റെ പ്രസിഡന്റ്. 1982 വരെ ആലപ്പുഴ ജില്ലയുടെ ഭാഗമായിരുന്ന തിരുവല്ലാ താലൂക്കില്‍ 1951 ആഗസ്റ്റ് 15 ന് മല്ലപ്പള്ളി പഞ്ചായത്ത് രൂപീകരിച്ചു. 1962 ലെ വിലേജ് പുനര്‍നിര്‍ണ്ണയത്തോടെ മല്ലപ്പള്ളി വില്ലേജ് ഉള്‍പ്പെടുന്ന ഇന്നത്തെ മല്ലപ്പള്ളി പഞ്ചായത്ത് നിലവില്‍ വന്നു.

Popular Business in mallappally By 5ndspot

© 2024 5ndspot. All rights reserved.