Palm Leaf Innovations

Palm Leaf Innovations

1448 7 Gift Shop

+919020209220 palmleafinnovations@gmail.com www.facebook.com/palmleafinnovations

SRM Road, Ernakulam, India - 682018

Is this your Business ? Claim this business

Reviews

Overall Rating
4

7 Reviews

5
0%
4
86%
3
0%
2
14%
1
0%

Write Review

150 / 250 Characters left


Questions & Answers

150 / 250 Characters left


About Palm Leaf Innovations in SRM Road, Ernakulam

മാറ്റം കാലത്തിന്റെ അനിവാര്യതയാണ്. ശാസ്ത്രം പുരോഗമിക്കുമ്പോൾ പലതും സൃഷ്ടിക്കപ്പെടുന്നു, ചിലതു പുതുരൂപം കൈവരിക്കുന്നു, മറ്റു ചിലത് കാലഹരണപ്പെടുന്നു. മൺമറഞ്ഞവ പിന്നീട് ഗൃഹാതുരത്വം നൽകുന്ന വസ്തുക്കളായി മ്യൂസിയങ്ങളിലും ചിലരുടെ സ്വകാര്യ ശേഖരത്തിലും ഇടം കണ്ടെത്തുന്നു. ഇതിന് നല്ലൊരു ഉദാഹരണമാണ് താളിയോല ഗ്രന്ഥങ്ങൾ.

കടലാസിന്റേയും അച്ചടിയുടേയും വരവോടെ ഗ്രന്ഥം ചരിത്രത്തിന്റെ ഭാഗമായി. കഴിഞ്ഞ കാലത്തിന്റെ സാക്ഷിപത്രമായി പുരാവസ്തു ആർക്കൈവുകളിലും മ്യുസിയങ്ങളിലും അവ സ്ഥാനം പിടിച്ചു. പാരമ്പര്യമായി കിട്ടിയ ചില ഗ്രന്ഥങ്ങൾ അപൂർവ്വം ചില തറവാടുകളിൽ നിധി പോലെ സൂക്ഷിച്ചു വച്ചിട്ടുമുണ്ട്.

അഷ്ടമംഗല്യത്തിൽ പെട്ട ഒരു വിശേഷ സാമഗ്രിയാണ് ഗ്രന്ഥം. ലഭ്യതക്കുറവു മൂലം ദേവീഭാഗവതം, ഭഗവത്ഗീത എന്നീ പുസ്തകങ്ങളാണ് ഇക്കാലത്ത് അഷ്ടമംഗല്യത്തട്ടത്തിൽ വയ്ക്കുന്നത്. ഗ്രന്ഥപൂജയ്ക്ക് വയ്ക്കുന്നതും പുസ്തകങ്ങൾ തന്നെ. പഴയ രൂപത്തിൽ ഗ്രന്ഥങ്ങൾ എല്ലാവരിലേക്കും എത്തിക്കാനുള്ള പാം ലീഫ് ഇന്നൊവേഷൻസിന്റെ ശ്രമങ്ങൾക്കു നിദാനം ഇതാണ്.

ഇത്തരത്തിലുള്ള പരിശ്രമങ്ങൾ മുൻപും ഉണ്ടായിട്ടുണ്ട് എന്ന വസ്തുത ഞങ്ങൾ വിസ്മരിക്കുന്നില്ല. എന്നാൽ കെട്ടിലും മട്ടിലും താളിയോല ഗ്രന്ഥങ്ങളെ അനുസ്മരിപ്പിക്കുന്ന ഒന്ന് ഇതാദ്യമായിരിക്കും. വായനാസുഖം നൽകുന്ന പഴയ ലിപിയിൽ വലിയ അക്ഷരങ്ങളിലാണ് ഇത് അച്ചടിച്ചിരിക്കുന്നത്. മേന്മയേറിയ കട്ടിക്കടലാസിൽ താളിയോലയോട് കഴിവതും സാദൃശ്യം തോന്നുന്ന രീതിയിലാണ് ഇതിന്റെ രൂപകല്പന. തേക്കുതടി കൊണ്ടുള്ള ചട്ടവും ബലമുള്ള ചരടും ഈ ഗ്രന്ഥത്തിന് ദീർഘ കാലത്തെ ഈട് ഉറപ്പു നൽകുന്നു

പഴമക്കാർക്ക് ഗൃഹാതുരത്വവും, പുതുതലമുറക്ക് കൗതുകവും ജനിപ്പിക്കുന്ന ഒന്നാകും ഈ ഗ്രന്ഥം. നിത്യപാരായണത്തിനു പുറമെ വിവാഹാദി ശുഭകർമ്മങ്ങൾ നടക്കുമ്പോൾ അഷ്ടമംഗല്യത്തിൽ വയ്കാനും പൂജ വയ്കാനും കണിയൊരുക്കാനും എല്ലാം ഗ്രന്ഥം ഉത്തമമാണ്. ഗൃഹപ്രവേശം മുതലായ ശുഭവേളകളിലും ഗുരുതുല്യരായവരെ സന്ദർശിക്കുന്ന സമയത്തും നൽകാവുന്ന, കേരളത്തിന്റെ തനതു രീതിയിലുള്ള ഒരു വിശേഷ സമ്മാനം കൂടിയായിരിക്കും ഇത്.

ഗ്രന്ഥരൂപം ശ്രേണിയിലെ ആദ്യത്തെ പ്രസിദ്ധീകരണമായ ശ്രീ ലളിതാസഹസ്രനാമത്തിനു കിട്ടിയ അംഗീകാരത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ഇപ്പോൾ ശ്രീ വിഷ്ണു സഹസ്രനാമം എല്ലാവര്‍ക്കുമായി സമര്‍പ്പിക്കുന്നു.

നിങ്ങളുടെ വിലയേറിയ നിർദ്ദേശങ്ങളും, അഭിപ്രായങ്ങളും ഞങ്ങളോട് പങ്കു വയ്ക്കണമെന്ന് വിനയപൂർവ്വം അഭ്യർദ്ധിച്ചു കൊണ്ട്,

പാം ലീഫ് ഇന്നൊവേഷൻസ്,
മിനി ടവേഴ്സ്, ശിവരാമ മേനോൻ റോഡ്,
എറണാകുളം, കൊച്ചി – 682018.
ഫോൺ - 9020209220, 9946187924
ഇ മെയിൽ - palmleafinnovations@gmail.com

Popular Business in ernakulam By 5ndspot

© 2024 FindSpot. All rights reserved.