നിള Nila

നിള Nila

8125 67 Social Service

9400031808 vyswky@yahoo.com Www.nilavicharvedi.com

Bharathapuzha, Kerala, Cheruthuruthy, India - 680683

Is this your Business ? Claim this business

Reviews

Overall Rating
4

67 Reviews

5
0%
4
0%
3
0%
2
0%
1
0%

Write Review

150 / 250 Characters left


Services

Questions & Answers

150 / 250 Characters left


About നിള Nila in Bharathapuzha, Kerala, Cheruthuruthy

The headwaters of the main tributary of Bharathapuzha originates in the Anaimalai Hills in the Western Ghats, and flows westward through Palakkad Gap, across Palakkad, Thrissur and Malappuram districts of Kerala, with many tributaries joining it, including the Tirur River. For the first 40 km or so, the Bharathappuzha follows an almost northerly course till Pollachi near Coimbatore. At Parli, the Kannadipuzha and Kalpathippuza merge and flow as Bharathappuzha, following a westerly course until it empties into the Lakshadweep Sea at Ponnani.[1] At Thiruvilwamala, Gayathripuzha merges with the river. The Thootha River merges with the Nila at Pallippuram. As the Thootha River is rich in water, after its merger, the Nila becomes thicker in flow.

View of the river

Tirur River joins Bharathapuzha in Ponnani

The Old Railway Bridge over Thutha River near its union with Bharathapuzha, built by the British in 1867 which goes into disuse with the construction of new bridges
The river is not navigable along most of its course except the small stretch where it joins the sea. With a watershed of 6,186 km², the Bharathapuzha basin is the largest among all the river basins in Kerala. A little more than two-thirds of this area (4400 km²) is within Kerala and the remaining area (1786 km²) is in Tamil Nadu. Though Bharathapuzha has a large basin, the water flow is relatively less compared to other long rivers in Kerala because a large portion of the basin is located in the comparatively drier regions (Tamil Nadu and Palakkad Gap). The construction of a number of dams after independence has also reduced the river flow. In fact in the summer months, there is almost no flow in most parts of the river. The river is the "Nile" of Kerala and has the name Nila also. The Bharathapuzha is the lifeline of many cities and villages: Chittur-Thathamangalam (in Chittur, Bharathappuzha is known as "Sokanasini"; this name was given by Thunjathu Ramanujan Ezhuthachan), Kodumbu-Thiruvalathur, Palakkad, Parli-Kottayi, Mankara-Perigottukurissi, Lakkidi-Thiruvilwamala, Killikkurussimangalam, Ottappalam, Shoranur, Cheruthuruthy, Pattambi, Thrithala, Thiruvegappura, Kudallur, Pallipuram and Kumbidi. The village of Parudur, including the town of Pallipuram, stand near the confluence of this river and the River Thootha or, simply, Thuthapuzha.
----------------------------------------------

കേരളത്തിലെ രണ്ടാമത്തെ നീളം കൂടിയ നദിയാണു ഭാരതപ്പുഴ. നിള എന്നപേരിലും ഈ നദി അറിയപ്പെടുന്നു. പശ്ചിമ ഘട്ടത്തിൽനിന്നും ഉത്ഭവിച്ച് അറബിക്കടലിൽ പതിക്കുന്ന ഭാരതപ്പുഴ 209 കിലോമീറ്റർ ദൂരം താണ്ടുന്നു. വെറുമൊരു നദി എന്നതിനേക്കാൾ ഭാരതപ്പുഴ കേരളത്തിന്റെ സാംസ്കാരിക ചിഹ്നങ്ങളിലൊന്നാണ്. മലയാള സാഹിത്യത്തിലും ഒട്ടേറെ മലയാളികളുടെ ജീ‍വിതത്തിലും നിളയുടെ സാന്നിധ്യം അടയാളപ്പെടുത്തുന്നുണ്ട്. പേരാർ, കോരയാർ, വരട്ടാർ, വാളയാർ എന്നീ ശുദ്ധദ്രാവിഡനാമങ്ങളും ഭാരതപ്പുഴ, നിള, ഗായത്രി, മംഗലനദി എന്നീ സംസ്കൃതനാമങ്ങളും ഈ നദിക്കുണ്ട്.

ഭാരതപ്പുഴയുടെ പ്രധാനശാഖ ഉത്ഭവിക്കുന്നത് പശ്ചിമഘട്ടത്തിലെ ആനമലയിൽ നിന്നാണ് (തമിഴ്‌നാട് സംസ്ഥാനത്തിൽ) പടിഞ്ഞാറോട്ടൊഴുകുന്ന പുഴ പാലക്കാട്, തൃശ്ശൂർ, മലപ്പുറം ജില്ലകളിൽ കൂടി ഒഴുകുന്നു. പല കൈവഴികളും നിളയിൽ ഇതിനിടക്ക് ചേരുന്നു. 40 കിലോമീറ്ററോളം ദൂരത്തിൽ പൊള്ളാച്ചി വരെ പുഴ വടക്കോട്ടാണ് ഒഴുകുന്നത്. പറളിയിൽ കണ്ണാ‍ടിപ്പുഴയും കൽ‌പ്പാത്തിപ്പുഴയും ഭാരതപ്പുഴയിൽ ചേരുന്നു. അവിടെനിന്ന് പൊന്നാനിയിൽ ചെന്ന് അറബിക്കടലിൽ പതിക്കുന്നതുവരെ ഭാരതപ്പുഴ പടിഞ്ഞാറോട്ടൊഴുകുന്നു.

ഭാരതപ്പുഴയുടെ കടലിനോടു ചേർന്നുള്ള ഒരു ചെറിയ ഭാഗമൊഴിച്ച് മറ്റുഭാഗങ്ങൾ നദീജല ഗതാഗതത്തിന് അനുയോജ്യമല്ല. 6,186 ചതുരശ്ര കിലോമീറ്റർ വ്യാപ്തിയുള്ള ഭാരതപ്പുഴയുടെ നദീതടം കേരളത്തിലെ എല്ലാ നദീതടങ്ങളിലും വെച്ച് വലുതാണ്. ഇതിന്റെ മൂന്നിൽ രണ്ടു ഭാഗത്തെക്കാൾ അൽപ്പം കൂടുതൽ (4400 ച.കി.മീ) കേരളത്തിലും ബാക്കി (1786 ച.കി.മീ) തമിഴ്‌നാട്ടിലുമാണ്. വലിയ നദീതടമുണ്ടെങ്കിലും കേരളത്തിലെ മറ്റു നദികളെ അപേക്ഷിച്ച് ഭാരതപ്പുഴക്ക് ഒഴുക്കുകുറവാണ്. പുഴയുടെ ഒരു വലിയ ഭാഗവും അധികം മഴലഭിക്കാത്ത ഭൂപ്രദേശങ്ങളിലൂടെ ഒഴുകുന്നതാണ് (തമിഴ്‌നാട്ടിലും പാലക്കാട്ടിലും) ഇതിനു കാരണം. സ്വാതന്ത്ര്യലബ്ധിക്കുശേഷം പുഴയ്ക്കു കുറുകെ പല അണക്കെട്ടുകളും കെട്ടിയതും ഭാരതപ്പുഴയുടെ ഒഴുക്ക് കുറച്ചു. ഇന്ന് വേനൽക്കാലത്ത് പുഴയുടെ പല ഭാഗങ്ങളിലും ഒട്ടും തന്നെ ഒഴുക്കില്ല.

കേരളത്തിലൂടെ ഒഴുകുന്ന ഏറ്റവും വലിയ നദിയാണ് നിള. അതേ സമയം പൂർണ്ണമായും കേരളത്തിലൂടെ ഒഴുകുന്ന ഏറ്റവും വലിയ നദി പെരിയാർ ആണ്.

ഭാരതപ്പുഴ പല നഗരങ്ങളുടെയും ഗ്രാമങ്ങളുടെയും ജീവനാഡിയാണ്. പാലക്കാട്, പറളി, കിള്ളിക്കുറിശ്ശിമംഗലം, ഒറ്റപ്പാലം, ഷൊർണ്ണൂർ, പട്ടാമ്പി, തൃത്താല, വരണ്ട്കുറ്റിക്കടവ് ,തിരുവേഗപ്പുറ, കൂടല്ലൂർ, പള്ളിപ്പുറം,കുറ്റിപ്പുറം, കുമ്പിടി എന്നിവ ഭാരതപ്പുഴ ഒഴുകുന്ന പട്ടണങ്ങളിലും ഗ്രാമങ്ങളിലും ഉൾപ്പെടും. പള്ളിപ്പുറം പട്ടണം ഉൾക്കൊള്ളുന്ന പരുതൂർ ഗ്രാമം തൂതപ്പുഴയുടെയും ഭാരതപ്പുഴയുടെയും സംഗമസ്ഥാനത്താണ്. മായന്നൂരിൽ വച്ച് ഗായത്രിപ്പുഴ ഭാരതപ്പുഴയിൽ ലയിയ്ക്കുന്നു.

ഭാരതപ്പുഴയുടെ തീരം കേരളത്തിലെ പ്രകൃതിഭംഗിയാർന്ന പ്രദേശമാണ്. അതുകൊണ്ടുതന്നെ സമകാലീന സിനിമകളിൽ ഈ പ്രദേശം വളരെയധികം രംഗങ്ങളിൽ ദ്രുശ്യവൽകരിയ്ക്കപ്പെടുന്നു. ചരിത്രകാരന്മാരുടെ നിഗമനത്തിൽ മഹേന്ദ്രപല്ലവൻ ചക്രവർത്തിയുടെ കാലഘട്ടത്തിൽ തദ്ദേശത്ത് നിന്നും ഒരു സാംസ്കാരിക പാലായനം നടന്നിട്ടുണ്ടാകണം എന്നാണ്. ഒഴുക്കു നിലയ്ക്കാത്ത നിള, കുളിയും ജപനിഷ്ഠയുമുള്ള ഒരു ജനതയെ ഇങ്ങോട്ട് ആകർഷിച്ചിരിയ്ക്കാം. അങ്ങനെ കലാപാരമ്പര്യമുള്ളവരുടെ ജനവാസം ഇവിടെ ഇരു കരകളിലുമായി ഉടലെടുത്തിരിയ്ക്കണം. അവരുടെ പിന്തലമുറക്കാരും താവഴികളുമായി ഒരു കൂട്ടം കലാസാഹിത്യനിപുണന്മാർ അങ്ങനെ ഈ മണ്ണിൽ പിറവി കൊണ്ടു. കുഞ്ചൻ നമ്പ്യാർ, തുഞ്ചത്തെഴുത്തച്ഛൻ മുതൽ പല ആധുനിക എഴുത്തുകാരും ഭാരതപ്പുഴയുടെ തീരത്താണ് ജനിച്ചുവളർന്നത്. എം.ടി. വാസുദേവൻ നായർ, എം. ഗോവിന്ദൻ, വി.കെ.എൻ. തുടങ്ങിയവർ ഈ ഗണത്തിൽ പെടുന്നു. കേരളത്തിലെ രംഗ-നാട്യ കലകളുടെ കേദാരമായ കേരള കലാമണ്ഡലം ഭാരതപ്പുഴയുടെ തീരത്തായി സ്ഥിതിചെയുന്നു. . ഭാരതപ്പുഴയുടെ അടുത്തുള്ളതിരുവില്വാമലയിലെ ഐവർ മഠം ഹിന്ദുക്കളുടെ ഒരു വിശുദ്ധമായ ശ്മശാനമാണ്. ഭാരതപ്പുഴയുടെ തീരത്ത് ദഹിപ്പിക്കുന്നവർക്ക് മോഷം ലഭിക്കുമെന്നാണ് പഴമൊഴി. കർക്കിടക വാവിന് പിതൃക്കൾക്ക് മക്കൾ പിതൃതർപ്പണം നടത്തുന്ന സ്ഥലങ്ങളിൽ പ്രധാനമാണ് നിളാതീരം. ഭാരതപ്പുഴയുടെ തീരത്ത് ദഹിപ്പിച്ച പ്രശസ്തരിൽ ഒ.വിവിജയനും വി.കെ.എന്നും ഉൾപ്പെടുന്നു. ഭാരതപ്പുഴയുടെ തീരങ്ങളിലൂടെ നിത്യകന്യകയെത്തേടിഅലഞ്ഞ പി കുഞ്ഞിരാമൻ നായർ ഒരു പ്രതീകമായി അവശേഷിക്കുന്നു. കേരളത്തിന്രെ സാംസ്കാരിക കേന്ദ്രങ്ങളായി അറിയപ്പെടുന്ന തിരുവില്വാമല, ഒറ്റപ്പാലം, ഷൊർണൂർ, പട്ടാമ്പി, കുറ്റിപ്പുറം, തിരുനാവായ, തുഞ്ചൻ പറമ്പ് എന്നിവയെല്ലാം നിളാതീരത്താണ്.

പോഷകനദികൾ[തിരുത്തുക]
തൂതപ്പുഴ
കുന്തിപ്പുഴ
കാഞ്ഞിരപ്പുഴ
അമ്പൻ‌കടവ്
തുപ്പാണ്ടിപ്പുഴ
ഗായത്രിപ്പുഴ
മംഗലം നദി
അയലൂർപ്പുഴ
വണ്ടാഴിപ്പുഴ
മീങ്കാരപ്പുഴ
ചുള്ളിയാർ
കൽ‌പ്പാത്തിപ്പുഴ
കോരയാറ്
വരട്ടാറ്
വാളയാർ
മലമ്പുഴ
കണ്ണാ‍ടിപ്പുഴ
പാലാറ്
അലിയാറ്
ഉപ്പാറ്

Popular Business in cheruthuruthy By 5ndspot

© 2024 5ndspot. All rights reserved.