Changanassery Heritage

Changanassery Heritage

1159 0 Social Club

04812722225

changanassery, Changanacheri, India - 686104

Is this your Business ? Claim this business

Reviews

Overall Rating
0

0 Reviews

5
0%
4
0%
3
0%
2
0%
1
0%

Write Review

150 / 250 Characters left


Questions & Answers

150 / 250 Characters left


About Changanassery Heritage in changanassery, Changanacheri

ചങ്ങനാശ്ശേരി എന്ന പേരിൻറെ പിറവിക്കു പിന്നിൽ നൂറ്റാണ്ടുകളായി പ്രചരിച്ചു പോരുന്ന ഒട്ടേറെ ചരിത്ര, ഐതിഹ്യ കഥകളുണ്ട്‌.
ശംഖു നാദ ശ്ശേരി -- തെക്കും‌കൂർ രാജവം‌ശത്തിൽ പുഴവാത് നീരാഴി കൊട്ടാരത്തിൽ നിന്നും രാജഭരണം നടത്തിയിരുന്ന മഹാരാജാവ് തന്റെ രാജ്യത്തിലെ പ്രധാന മൂന്നു മതസ്ഥരേയും (ഹിന്ദു, ക്രിസ്ത്യൻ, മുസ്ലിം) ഒരുമിച്ചു നിർത്താൻ വേണ്ടി മൂന്നു ദേവാലയങ്ങൾ പണികഴിപ്പിച്ചു. ഇവയാണു കാവിൽ ഭഗവതിക്ഷേതം, മെത്രാപോലിത്തൻ പള്ളി, പഴയപള്ളി ജുമാമസ്ജിദ്. ക്ഷേത്രത്തിലെ ശം‌ഖുധ്വനിയും, പള്ളിയിലെ മണിനാദവും, മസ്ജിദിലെ ബാങ്കുവിളിയും കേട്ടുണരാന് ‍വേണ്ടി ഈ മൂന്നു ദേവാലയങ്ങളും നീരാഴി കൊട്ടാരത്തിനു സമീപത്തായിട്ടാണു പണികഴിപ്പിച്ചത്. അങ്ങനെ ഈ മൂന്നു ധ്വനികൾ ഉയരുന്ന ഈ നഗരം ശം‌ഖു+നാദ+ശ്ശേരി യായി അ‌റിയപ്പെട്ടു; കാലാന്തരത്തിൽ ചങ്ങനാശ്ശേരിയായും പറയപ്പെട്ടുപോന്നു. സംഘനാട്ടുശ്ശേരി -- വാഴപ്പള്ളിബുദ്ധമതക്കാരുടെ അന്നത്തെ പ്രധാന സങ്കേതങ്ങളിൽ ഒന്നായിരുന്നു. വാഴപ്പള്ളി ക്ഷേത്രം മുൻപ് ബുദ്ധക്ഷേത്രവുമായിരുന്നു. ബുദ്ധമതക്കരെ ചങ്കക്കർ എന്നാണ് കേരളത്തിൽ വിളിച്ചിരുന്നത്. സംഘം എന്നതിൻറെ പ്രാകൃത രൂപമാണ് 'ചങ്കം'. ചേരി എന്നത് ബൌദ്ധരുമായി ബന്ധപ്പെട്ട ഗ്രാമങ്ങൾക്കുള്ള പേരാണ്. ബൌദ്ധരുമായി ബന്ധപ്പെട്ടാണ്‌ ചങ്ങനാശ്ശേരി എന്ന പേരു വന്നത് എന്നാണ് മറ്റൊരു വിശ്വാസം.ചങ്ങഴി നാഴി ഉരി -- തെക്കുംകൂർ രാജ്യം ഭരിച്ചിരുന്ന ഉദയവർമ്മ രാജാവിനെ ബന്ധപ്പെടുത്തിയുള്ളതാണ്‌ ഇവയിൽ മറ്റൊന്ന്. ചങ്ങനാശ്ശേരിയിലെ ക്രിസ്ത്യൻ പള്ളി പണിയുവാനുള്ള സ്ഥലം അളന്നു നൽകിയതിൽ നിന്നാണ്‌ ചങ്ങനാശ്ശേരി പിറന്നതെന്നു വാമൊഴിയായി പറയപ്പെട്ടുപോരുന്നു. 'ചങ്ങഴി', നാഴി, ഉരി, എന്നിങ്ങനെ അളവുമായി ബന്ധപ്പെട്ട പദങ്ങൾ കൂടിച്ചേർന്നാണ്‌ ചങ്ങനാശ്ശേരി എന്ന പേരുണ്ടായതെന്നാണ്‌ മറ്റൊരു ഐതിഹ്യം. തെങ്ങണാശ്ശേരി -- ഈ പട്ടണത്തിൻറെ പേര്‌ ശംഖുനാടുശ്ശേരി, തെങ്ങണാശ്ശേരി എന്നിങ്ങനെയായിരുന്നെന്നും ഒരു വാദമുണ്ട്‌. തെങ്ങണാൽ (തെങ്ങണ) എന്ന ഒരു ചെറുപട്ടണം ചങ്ങനാശ്ശേരി നഗരത്തിനോട് ചേർന്നു കിഴക്കായി മാടപ്പള്ളി പഞ്ചായത്തിൽസ്ഥിതിചെയ്യുന്നുണ്ട്. ഏതായാലും രാജഭരണ കാലം മുതൽ കേരളത്തിലെ ഒരു പ്രധാന പട്ടണമായിരുന്നു ചങ്ങനാശ്ശേരിയെന്ന് ചരിത്രത്താളുകൾ സാക്ഷ്യപ്പെടുത്തുന്നു.

Popular Business in changanacheri By 5ndspot

© 2024 FindSpot. All rights reserved.